• May 14, 2021

പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യു എന്‍

 പാകിസ്ഥാന് തിരിച്ചടി; കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് യു എന്‍

കശ്മീര്‍ വിഷയം യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. ബുധനാഴ്ച രാത്രി ന്യൂയോര്‍ക്കില്‍ യുഎന്‍ രക്ഷാസമിതി നടത്തിയ ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടാനുള്ള വേദി ഇതല്ല എന്നാണു പ്രധാന രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചത്. വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തു. ഇതോടെയാണു ചൈനയിലൂടെ യുഎന്‍ സുരക്ഷാസമിതിയില്‍ കശ്മീര്‍ ചര്‍ച്ച ചെയ്യാനുള്ള പാക്ക് ശ്രമങ്ങള്‍ക്കു അടിയേറ്റത്. ഭീകരര്‍ക്കു താവളമൊരുക്കുന്നതു പാക്കിസ്ഥാന്‍ ആദ്യം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

ഭരണഘടനയുടെ 370ആം അനുച്ഛേദം റദ്ദാക്കിയതിന് ശേഷം ചൈനീസ് പിന്തുണയോടെ വിഷയം യുഎന്നില്‍ ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ മൂന്നാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. അനൗദ്യോഗിക ചര്‍ച്ചയാണ് ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്നെതെന്നാണ് റിപ്പോര്‍ട്ട്. പാക് വിദേശകാര്യമന്ത്രി ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തിന്മേലാണ് ചര്‍ച്ച നടന്നതെന്ന് ചൈനീസ് അംബാസിഡര്‍ പ്രതികരിച്ചു.

ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചയാണെന്നാണു റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പാക്ക് വിദേശകാര്യ മന്ത്രി യുഎന്നിന് അയച്ച കത്തിന്മേലാണു ചര്‍ച്ച നടന്നതെന്നാണു ചൈന അംബാസഡര്‍ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്തു കശ്മീര്‍ വിഷയത്തില്‍ ഉചിതമായ തീരമാനത്തില്‍ എത്തിച്ചേരാന്‍ ഇതു സഹായകമാകുമെന്നാണു വിശ്വസിക്കുന്നതെന്നും യുഎന്‍ ചര്‍ച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ രണ്ടാം തവണയാണു യുഎന്‍ രക്ഷാസമിതി മുറിയടച്ചു യോഗം ചേരുന്നത്. ചൈനയുടെ ആവശ്യപ്രകാരം ഇത്തവണ ന്യൂയോര്‍ക്കിലായിരുന്നു യോഗം. കശ്മീര്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഔദ്യോഗിക വിഷയമാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപടേണ്ടതില്ലെന്നുമാണു കഴിഞ്ഞ ചര്‍ച്ചയില്‍ യുഎന്‍ എടുത്ത തീരുമാനം. ഈ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഇപ്പോഴത്തെ തീരുമാനം വ്യക്തമാക്കുന്നത്.

Related post