• June 23, 2021

മൂന്നു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്‌

 മൂന്നു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാക്ക് ക്രിക്കറ്റ് ബോര്‍ഡ്‌

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ക്രിക്കറ്റ് പരമ്പരകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയ പാക്കിസ്ഥാന് തിരിച്ചടിയായി മൂന്നു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഹൈദർ അലി, ഷതാബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് (പിസിബി) ഇക്കാര്യം അറിയിച്ചത്. ഇവരിലാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് പിസിബി നൽകുന്ന സൂചന.

മൂന്നു താരങ്ങളോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതായി പിസിബി വ്യക്തമാക്കി. ഇവരുമായി സമ്പർക്കമുണ്ടായവരോടും ഐസലേഷനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

Related post