• June 19, 2021

ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നല്‍കി പാകിസ്ഥാന്‍ സര്‍ക്കാര്‍

 ഇംഗ്ലണ്ട് പര്യടനത്തിന് അനുമതി നല്‍കി പാകിസ്ഥാന്‍ സര്‍ക്കാര്‍

ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്താനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിന് പാകിസ്ഥാന്‍ സര്‍ക്കാറിന്റെ അംഗീകാരം പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ ആണ് ഇംഗ്ലണ്ട് പരമ്പരക്ക് അനുമതി നല്‍കിയത്. കൊറോണ വൈറസ് ബാധക്കിടയില്‍ ആരാധകര്‍ക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കൂടാതെ കൊറോണ വൈറസ് പ്രതിസന്ധി തുടരുന്ന സമയത്ത് പാകിസ്ഥാന്‍ ക്രിക്കറ്റ് ഒരാളെയും പിരിച്ചു വിടരുതെന്നും ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പാകിസ്ഥാന്‍ കളിക്കുക. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ടീം ഈ മാസം ഇംഗ്ലണ്ടിലേക്ക് തിരിക്കും. തുടര്‍ന്ന് പാകിസ്ഥാന്‍ തിരഞ്ഞെടുത്ത 29 താരങ്ങള്‍ 14 ദിവസം ക്വറന്റൈന്‍ ഇരുന്നതിന് ശേഷമാവും താരങ്ങള്‍ പരിശീലനം ആരംഭിക്കുക.

Related post