• October 21, 2021

ഭാരതപ്പുഴ ഒഴുകും; മലമ്പുഴ ഡാം തുറന്നു

 ഭാരതപ്പുഴ ഒഴുകും; മലമ്പുഴ ഡാം തുറന്നു

ഭാരതപ്പുഴ സ്രോതസ്സാക്കിയ ശുദ്ധജല വിതരണ പദ്ധതികള്‍ക്കാവശ്യമായ വെള്ളം ഉറപ്പാക്കാന്‍ മലമ്പുഴ ഡാം തുറന്നു. ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 150 ഘനയടി ജലമാണ് മുക്കൈപ്പുഴ, കല്‍പാത്തിപ്പുഴ വഴി ഭാരതപ്പുഴയിലേക്ക് ഒഴുക്കുന്നത്. ഇതു ക്രമാനുഗതമായി 250 ഘനയടി വരെ ഉയര്‍ത്തും. പുഴയുടെ തീരത്തു താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം. മലമ്പുഴ ഡാം ഭാരതപ്പുഴയിലേക്കു തുറക്കുന്നത് തൃശൂര്‍ ജില്ലയിലെ ശുദ്ധജല വിതരണ പദ്ധതികള്‍ക്കും ഗുണകരമാകും. തൃത്താല വരെ വെള്ളം എത്തിയാല്‍ ഡാം അടയ്ക്കും. മലമ്പുഴ ഡാമില്‍ ആവശ്യത്തിനു ജലം ഉണ്ട്. 44 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് നിലവില്‍ ഡാമിലുള്ളത്. ഇതില്‍ മലമ്പുഴ ഡാമിനെ ആശ്രയിച്ചുള്ള ശുദ്ധജല പദ്ധതികള്‍ക്കായി മാസം 22.5 ദശലക്ഷം ഘനമീറ്റര്‍ ജലം ആവശ്യമാണ്. ഡാമില്‍ അടിഞ്ഞ മണലിന്റെയും ചെളിയുടെയും അളവു കുറച്ചാലും ഏകദേശം 20 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഉണ്ട്. ശുദ്ധജല ആവശ്യങ്ങള്‍ക്കായി ഭാരതപ്പുഴയിലേക്കു തന്നെ രണ്ടോ, മൂന്നോ ഘട്ടമായി ഡാമില്‍ നിന്നു വെള്ളം തുറക്കേണ്ടിവരും.

Related post