• October 16, 2021

കുട്ടിയുടേത് ബാലിശമായ ആരോപണം ; പെണ്‍കുട്ടിയുടെ വാട്ട്സ് ആപ്പും ഫെയ്സ് ബുക്കും പരിശോധിക്കണം : പാനൂര്‍ കേസ് പ്രതിയുടെ ഭാര്യ

 കുട്ടിയുടേത് ബാലിശമായ ആരോപണം ; പെണ്‍കുട്ടിയുടെ വാട്ട്സ് ആപ്പും ഫെയ്സ് ബുക്കും പരിശോധിക്കണം : പാനൂര്‍ കേസ് പ്രതിയുടെ ഭാര്യ

പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനായ ബി ജെ പി നേതാവ് പത്മരാജന്‍ നിരപരാധിയാണെന്ന് ഭാര്യ. കേസിലെ ദുരൂഹത നീക്കണമെന്നും തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ ഡി ജി പി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

പാനൂര്‍ പാലതയിയില്‍ പത്ത് വയസ്സ് ഉള്ള പെണ്‍കുട്ടി ആണ് പീഡനത്തിന് ഇരയായത്. കുട്ടിയുടേത് ബാലിശമായ ആരോപണം മാത്രമാണെന്ന് അറസ്റ്റിലായ പ്രതി പത്മരാജന്റെ ഭാര്യ വി വി ജീജ വെള്ളിയാഴ്ച ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ ഭര്‍ത്താവ് സ്‌കൂളില്‍ പോയിട്ടില്ല. മൊബൈല്‍ ഫോണിന്റെ ലോകേഷന്‍ അടക്കം പരിശോധിച്ചാല്‍ അത് വ്യക്തം ആകും.

മാത്രമല്ല പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നവ മാധ്യമങ്ങളായ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ കുട്ടിയുടെ കൈവശമുള്ള ഫോണ്‍ പരിശോധിക്കണം. നാലും, രണ്ടും വയസുള്ള കുട്ടികളുടെ അമ്മയായ എനിക്ക് സത്യം പുറത്തു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സംഭവത്തില്‍ മുസ്ലീം ലീഗ്, എസ് ഡി പി ഐ നേതൃത്വത്തിന്റെ ഇടപ്പെടല്‍ ഉണ്ടായെന്നും, അതിനു കാരണം തന്റെ ഭര്‍ത്താവ് സിഎഎ അനുകൂല നിലപാടുകള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതാകാമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related post