• May 15, 2021

വിജയത്തിന്റെ മാനദണ്ഡം മാര്‍കിലല്ല : പ്രധാനമന്ത്രി നരേന്ദ്ര മോദി

 വിജയത്തിന്റെ മാനദണ്ഡം മാര്‍കിലല്ല :  പ്രധാനമന്ത്രി നരേന്ദ്ര മോദി

കുടുതല്‍ മാര്‍ക്ക് നേടുക എന്നതല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മര്‍ദ്ദമില്ലാതെ പരീക്ഷയെഴുതാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായുള്ള പരീക്ഷാ പേ ചര്‍ച്ചയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. കുട്ടികളും യുവാക്കളും മാതാപിതാക്കള്‍ക്ക് ഒപ്പം കുടുതല്‍ സമയം ചെലവഴിക്കണമെന്നും ഫോണില്‍ ചെലവഴിക്കുന്ന സമയം10 ശതമാനം മാത്രമാക്കി മാറ്റണമെന്നും മോദി പറഞ്ഞു.

ഠനത്തിനൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തിയില്ലെങ്കില്‍ കുട്ടികള്‍ യന്ത്ര മനുഷ്യരെ പോലെ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ താല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന ചര്‍ച്ചയില്‍ 2000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ഒമ്പതാംക്ലാസ് മുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തിയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് വിദ്യാര്‍ഥികളെ കണ്ടെത്തിയത്.

Related post