• June 15, 2021

പാര്‍ലമെന്റ് സഭാ സമ്മേളനം വെര്‍ച്വല്‍ ആകും

 പാര്‍ലമെന്റ് സഭാ സമ്മേളനം വെര്‍ച്വല്‍ ആകും

പാര്‍ലമെന്റ് സഭാ സമ്മേളനം വെര്‍ച്വല്‍ ആകും. പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ആണ് വെര്‍ച്വല്‍ ആയി നടത്താന്‍ ആലോചിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ ഉറപ്പ് വരുത്താനാണ് ആണ് തീരുമാനം. ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളത്. അംഗങ്ങളാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചതെന്നാണ് വിവരം.

കൂടാതെ സാമൂഹിക അകലം പാലിച്ച് ലോക്സഭാ ചേമ്പറില്‍ 60 എംപിമാരെ മാത്രമേ ഉള്‍ക്കൊള്ളിക്കാന്‍ ആകുകയുള്ളൂ. കൂടാതെ സെന്‍ട്രല്‍ ഹാളില്‍ 100ഓളം പേരെ മാത്രമേ ഉള്‍ക്കൊള്ളുകയുള്ളൂ. രണ്ട് സഭകളിലെയും മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാന്‍ ഹാളുകള്‍ക്ക് ആകില്ലെന്ന കണ്ടെത്തലിലാണ് അധികൃതരുടെ ഈ തീരുമാനം.

അതേസമയം രാജ്യത്ത് കൂടുതല്‍ മേഖലകളിലേക്ക് കൊവിഡ് പടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വൈറസ് വ്യാപനം രൂക്ഷമാകുന്നുവെന്നാണ് വിവരം. മിസോറാമില്‍ 46 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ അഞ്ച് ദശലക്ഷം ദ്രുതപരിശോധന നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു. ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി. ഡല്‍ഹിയില്‍ സ്റ്റേഡിയങ്ങള്‍ താത്കാലിക ആശുപത്രികളാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.

Related post