• July 27, 2021

ഭരണഘടന അട്ടിമറി; വധശിക്ഷയ്‌ക്കെതിരെ അപ്പീലുമായി മുഷ്‌റഫ്

 ഭരണഘടന അട്ടിമറി; വധശിക്ഷയ്‌ക്കെതിരെ അപ്പീലുമായി മുഷ്‌റഫ്

പാകിസ്താന്‍ പ്രത്യേക കോടതി വിധിയ്‌ക്കെതിരെ അപ്പീലുമായി മുഷ്‌റഫ്. പാക് മുന്‍ പ്രസിഡന്‌റ് പര്‍വേസ് മുഷ്‌റഫ് ഭരണഘടന അട്ടിമറിച്ചെന്ന് കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. വധശിക്ഷ ചോദ്യംചെയ്ത് മുഷറഫ് ലഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

2007-ല്‍ ഭരണഘടന റദ്ദാക്കിയ കേസില്‍ രാജ്യദ്രോഹക്കുറ്റത്തിന് ഡിസംബര്‍ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്. രോഗ ബാധിതനായി ആശുപത്രിയിലായ മുഷ്‌റഫ് ശ്ക്ഷയ്ക്കു മുന്‍പ് മരിക്കുകയാണെങ്കില്‍ മൃതദേഹം തെരുവിലൂടെ വലിച്ചിഴയ്ക്കണമെന്നും പൊതുസ്ഥലത്ത് കെട്ടിത്തൂക്കണമെന്നും കോടതി വിധിച്ചിരുന്നു.
പാകിസ്താനില്‍ വധശിക്ഷ വിധിക്കപ്പെടുന്ന ആദ്യ സൈനികമേധാവിയാണ് മുഷറഫ്.

2020 ജനുവരി ഒമ്പതിന് ഹര്‍ജി ലഹോര്‍ ഹൈക്കോടതി പരിഗണിക്കും. വിധി അസ്വാഭാവികവും പരസ്പരവിരുദ്ധവുമാണെന്ന് അപ്പീലില്‍ ആരോപിക്കുന്നു. കോടതി ധൃതിയിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. മതധാര്‍മികതയും പൗര, ഭരണഘടനാ പരിധികളും ലംഘിച്ചെന്നും അപ്പീലില്‍ പറയുന്നു. നിലവില്‍ ദുബായിലാണ് മുഷറഫ് ഉള്ളത്.

Related post