• May 13, 2021

ഭരണഘടന അട്ടിമറി; മുഷറഫന്‌റെ മൃതദേഹം വലിച്ചിഴച്ച് മൂന്നുദിവസം കെട്ടിത്തൂക്കണം: കോടതി

 ഭരണഘടന അട്ടിമറി; മുഷറഫന്‌റെ  മൃതദേഹം വലിച്ചിഴച്ച് മൂന്നുദിവസം കെട്ടിത്തൂക്കണം: കോടതി

ഭരണഘടന അട്ടിമറിച്ചെന്ന കേസില്‍ രാജ്യദ്രോഹക്കുറ്റത്തിനു വധശിക്ഷ ലഭിച്ച പര്‍വേസ് മുഷറഫ് അതിന് മുന്‍പ് മരിച്ചാല്‍ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. 2016 മാര്‍ച്ചില്‍ ചികിത്സയ്ക്കായി ദുബായിലെത്തിയ മുഷറഫ് പിന്നീട് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയിട്ടില്ല. ഈ മാസമാദ്യം മുതല്‍ അദ്ദേഹം ആശുപ്രതിയിലാണ്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുഷ്റഫിനെ പിടികൂടാനും കോടതി നിര്‍ദേശിച്ചു ഇതിന് മുന്‍പ് മരിക്കുകയാണെങ്കില്‍ മൃതദേഹം ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമാണ് കോടതി നിര്‍ദേശം. എന്നാല്‍ ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു

പെഷാവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹ്മദ് സേട്ട് അധ്യക്ഷനായ പ്രത്യേക കോടതിയാണ് മുഷ്റഫിന് വധശിക്ഷ വിധിച്ചത്. മൂന്നംഗ ബെഞ്ചിലെ ഒരാള്‍ വധശിക്ഷയെ എതിര്‍ത്തു. മുഷറഫിന് ഇനി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. അവിടെയും ഇതേ വിധിയെങ്കില്‍ പ്രസിഡന്റിനു ദയാഹര്‍ജി നല്‍കാം. വിധിക്കെതിരെ അതിരൂക്ഷമായ പ്രതികരണവുമായി പാക്ക് സൈന്യം രംഗത്തെത്തി. മുഷറഫ് ഒരിക്കലും രാജ്യവഞ്ചകനല്ലെന്നും വിധിയില്‍ വലിയ വേദനയും ആശങ്കയുമുണ്ടെന്നും പാക്ക് പട്ടാള വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. അടിസ്ഥാന നടപടിക്രമം പോലും പാലിക്കാതെയാണു വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related post