• June 18, 2021

കോവിഡിന് ആയൂര്‍വേദ മരുന്നുമായി പതഞ്ജലി

 കോവിഡിന് ആയൂര്‍വേദ മരുന്നുമായി പതഞ്ജലി

കോവിഡിന് ആയൂര്‍വേദ മരുന്നുമായി പതഞ്ജലി. മരുന്ന് ചൊവ്വാഴ്ച വിപണിയിലറക്കി. കോറോണില്‍ എന്നാണ് മരുന്നിന്റെ പേര്. ഹരിദ്വാറിലെ പതഞ്ജലിയുടെ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കൊറോണില്‍എന്നപേര് കോവിഡിനോട് ഏറെ സാമ്യമുണ്ടെങ്കിലും അതിന്റെ ശാസ്ത്രീയവശം അതീവ രഹസ്യമാണ്. മൂന്നുദിവസംകൊണ്ട് 69ശതമാനം രോഗികളും സുഖപ്പെട്ടതായി ബാബാ രാംദേവ് മരുന്ന് പുറത്തിറക്കല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഒരാഴ്ചകൊണ്ട് 100 ശതമാനവും രോഗവുമുക്തിനേടാമെന്നാണ് അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനായി ആരെങ്കിലും ഒരു മരുന്ന് വികസിപ്പിക്കുന്നതിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണെന്ന് രാംദേവ് പറഞ്ഞു. കൊറോണ വൈറസിനായി ആദ്യത്തെ ആയുര്‍വേദ മരുന്ന് ഞങ്ങള്‍ വികസിപ്പിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. 100 രോഗികളില്‍ മരുന്ന് പരീക്ഷണാടിസ്ഥനത്തില്‍ നല്‍കി. അവരില്‍ 69ശതമാനവും മൂന്ന് ദിവസത്തിനുള്ളില്‍ രോഗമുക്തരായി.ഏഴു ദിവസത്തിനുള്ളില്‍ നൂറു ശതമാനം രോഗമുക്താമാകും. മതിയായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്ന് രാം ദേവ് പറഞ്ഞു.

Related post