• June 19, 2021

പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാഭരണകൂടം

 പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാഭരണകൂടം

പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാഭരണകൂടം. പത്തനംതിട്ട നഗരസഭ പരിധി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കാന്‍ ജില്ലാ ഭരണകൂടം ശുപാര്‍ശ നല്‍കി. ഇതോടെ ഈ മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.എംഎസ്‌എഫ് നേതാവിന് രോഗബാധയുണ്ടായതിന്റെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. പരീക്ഷാ വിജയികളെ അടക്കം നിരവധി പേരെ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരിലേക്ക് സമ്ബര്‍ക്കം ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഉറവിടം അറിയാത്ത കൂടുതല്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം വിലയിരുത്തുന്നുണ്ട്.

അനാവശ്യ യാത്രകളും സന്ദര്‍ശനങ്ങളും ഒഴിവാക്കണമെന്നും, പോകുന്ന ഇടങ്ങള്‍ ഡയറിയില്‍ കുറിച്ചു വയ്ക്കണമെന്നും ജില്ലാ കളക്ടര്‍ പി ബി നൂഹ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related post