• October 21, 2021

പത്തനംതിട്ട ജില്ലയില്‍ കൊറോണ ലക്ഷണങ്ങളോടെ വനിതാ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നിരീക്ഷണത്തില്‍

 പത്തനംതിട്ട ജില്ലയില്‍  കൊറോണ ലക്ഷണങ്ങളോടെ   വനിതാ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നിരീക്ഷണത്തില്‍

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത . പത്തനംതിട്ട ജില്ലയില്‍ കൊറോണ ലക്ഷണങ്ങളോടെ വനിതാ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും നിരീക്ഷണത്തില്‍. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഇതുവരെ 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .ഇന്നലെ ആര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചില്ലെങ്കിലും 65 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു.സംസ്ഥാനത്ത് 18,013 പേരാണ് നിരീക്ഷണത്തിലുള്ളത്. 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രിയിലും. 2467 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1807ഉം നെഗറ്റീവാണ്.

അതേസമയം,കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാം പരിശോധനാ ഫലവും നെഗറ്റീവായത് ജില്ലയ്ക്ക് ആശ്വാസമായി. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ശ്രീചിത്രയിലെ ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തുവിട്ടേക്കും. ശ്രീചിത്രിയില്‍ പുതിയതായി ആര്‍ക്കും രോഗലക്ഷണം ഇല്ലെന്നതും ആശ്വാസകരമാണ്.കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

Related post