• October 18, 2021

വെടിക്കെട്ടായി ധനുഷ്; പട്ടാസ് ട്രൈലര്‍ പുറത്ത്

 വെടിക്കെട്ടായി ധനുഷ്; പട്ടാസ് ട്രൈലര്‍ പുറത്ത്

ധനുഷിന്‌റെ ഏറ്റവും പുതിയ ചിത്രമായ പട്ടാസിന്‌റെ ട്രൈലര്‍ എത്തി. കൊടി എന്ന ചിത്രത്തിനു ശേഷം ധനുഷിനെ നായകനാക്കി ആര്‍.എസ്. ദുരൈസെന്തില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാസ്. സ്‌നേഹ, മെഹ്‌റിന്‍ പിര്‍സാദ, നവീന്‍ ചന്ദ്ര എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ജനുവരി 16ന് റിലീസ് ചെയ്യും.


സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് നിര്‍മാണം. ഓം പ്രകാശാണ് ക്യാമറാമാന്‍. മാരി, അനേഗന്‍, മാരി 2 ചിത്രങ്ങള്‍ക്കുശേഷം ഓം പ്രകാശ് വീണ്ടുമൊരു ധനുഷ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുകയാണ്. വിവേക് മെര്‍വിന്‍ സംഗീതമൊരുക്കിയ സിനിമയ്ക്ക് ഓം പ്രകാശാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Related post