• May 13, 2021

സുപ്രീം കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ച് പവന്‍ ഗുപ്ത

 സുപ്രീം കോടതിയിൽ വീണ്ടും ഹർജി സമർപ്പിച്ച്  പവന്‍ ഗുപ്ത

നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത നല്‍കിയ ജുവനിലിറ്റി ക്ലെയിം കോടതി തള്ളിയ ഉത്തരവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഗുപ്ത അപേക്ഷ സമർപ്പിച്ചത്.

ഡല്‍ഹി കൂട്ടബലാത്സംഗം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്ത വാദിക്കുന്നത്. 2012 ഡിസംബർ 16 ന് പവൻ കുമാർ ഗുപ്ത (25) പ്രായപൂർത്തിയാകാത്ത ആളാണെന്നും ഡൽഹിഹൈക്കോടതി ഇത് അവഗണിച്ചുവെന്നും ആരോപിച്ച് 25 കാരനായ പവൻ കുമാർ ഗുപ്ത സമർപ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഹര്‍ജി (എസ്‌എൽ‌പി) സുപ്രീം കോടതി തള്ളിയിരുന്നു.

ജനുവരി 20നാണ് പവന്‍ ഗുപ്ത നല്‍കിയ സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഹര്‍ജി പരിഗണിച്ച കോടതി കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപത വീണ്ടും സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.

ഡല്‍ഹി കൂട്ടബലാത്സംഗം നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചത്. പവന്റെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും അഭിഭാഷകന്‍ എ പി സിംഗ് പറഞ്ഞു. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ജനന രേഖകള്‍ ഡല്‍ഹി പോലീസ് മറച്ചുവെച്ചുവെന്നും മാധ്യമ വിചാരണ നടന്നുവെന്നും എ പി സിംഗ് വാദിച്ചു.

എന്നാല്‍ പ്രതിയുടെ പ്രായം കണക്കാക്കിയത് ജനന സര്‍ട്ടിഫിക്കേറ്റ് ആധാരമാക്കിയാണെന്ന സോളിസിറ്റര്‍ ജനറലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതി പരിഗണിച്ച കാര്യങ്ങള്‍ വീണ്ടും കേള്‍ക്കേണ്ടെന്ന് കോടതി അറിയിച്ചു. പ്രായപൂര്‍ത്തി സംബന്ധമായ കേസ് 2018ല്‍ തള്ളിയതാണെന്ന് പറഞ്ഞ കോടതി കേസ് അനന്തമായി നീട്ടാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

.നിർഭയ കേസിൽ അറസ്റ്റിലായ ആറ് പേരിൽ ഒരാളെ പ്രായപൂർത്തിയാകാത്തതിനാൽ മൂന്നുവർഷത്തെ ശിക്ഷയ്ക്ക് ശേഷം വെറുതെ വിട്ടിരുന്നു. പവൻ, വിനയ് ശർമ്മ (26), മുകേഷ് കുമാർ (32), അക്ഷയ് കുമാർ സിംഗ് (31) എന്നീ നാല് പ്രതികളെ ശിക്ഷിക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. വിചാരണക്കോടതി കുറ്റം വിധിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ആറാമനായ രാം സിംഗ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു.

Related post