• October 17, 2021

പായിപ്പാടില്‍ പ്രതിഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍

 പായിപ്പാടില്‍ പ്രതിഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍

ചങ്ങനാശ്ശേരി പായിപ്പാട് കവലയില്‍ ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്.

ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോകുന്നു. കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി ഒത്തുകൂടിയവരെ പിരിച്ചുവിടുന്നു. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്കു പോകണമെന്നതാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് തിരികെപോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. തൊഴിലാളികള്‍ക്കു വേണ്ട ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Related post