• October 21, 2021

പായിപ്പാട് ശാന്തം, കൃത്യമായ ഇടപെടലുകളുമായി സര്‍ക്കാര്‍

 പായിപ്പാട് ശാന്തം, കൃത്യമായ ഇടപെടലുകളുമായി സര്‍ക്കാര്‍

പായിപ്പാട് അതിഥി തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങാതെ പരിഹരിച്ചത് ജില്ലാ ഭരണകേന്ദ്രത്തിന്റെയും പൊലീസിന്റെയും അവസരോചിത ഇടപെടല്‍. കരുതല്‍ ശേഖരമായി 1000 കിലോ അരിയും 300 കിലോ പയറും പഞ്ചായത്തില്‍ ഉള്ളപ്പോഴാണ് ഭക്ഷണത്തിനുവേണ്ടി പ്രതിഷേധം എന്ന പ്രചാരണം. പായിപ്പാട്ടും സമീപ മേഖലകളിലും പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തി മേഖലകളില്‍ നിന്നുമുള്ള തൊഴിലാളികള്‍ ഞായറാഴ്ച ഉച്ചയോടെയാണ് പായിപ്പാട് കവലയില്‍ സംഘമായെത്തി പ്രതിഷേധിച്ചത്. ഭക്ഷണം ലഭിക്കാത്തതിനാലാണ് തൊഴിലാളികള്‍ തെരുവിലിറങ്ങിയതെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കലക്ടര്‍ പി കെ സുധീര്‍ബാബു പറഞ്ഞു. ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക പരിഗണന നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കലക്ടര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് ആവശ്യത്തിന് ഭക്ഷണമുണ്ടെന്ന് ഉറപ്പാക്കിയിരുന്നു. ഇതിനു പുറമെ തഹസില്‍ദാരും ജില്ലാ ലേബര്‍ ഓഫീസറും ഉള്‍പ്പെടെയുള്ളവര്‍ തുടര്‍ച്ചയായി ക്യാമ്പുകളിലെ സ്ഥിതിഗതി വിലയിരുത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യം സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ജിനു പുന്നൂസിനോടും മറ്റ് ഉദ്യോഗസ്ഥരോടും നാട്ടില്‍പോകാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. ഇത് സാധ്യമല്ലെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ പ്രതിഷേധം തുടര്‍ന്നു. കലക്ടര്‍ പി കെ സുധീര്‍ ബാബുവും ജില്ലാ പൊലീസ് മേധാവി ജി ജയദേവും സ്ഥലത്തെത്തി തൊഴിലാളികളോട് സംസാരിച്ചു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ താമസസ്ഥലങ്ങളിലേക്ക് മടങ്ങി. വൈകിട്ട് കലക്ടറും ജില്ലാ പൊലീസ് മേധാവിയും മറ്റ് ഉദ്യോഗസ്ഥരും തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

കെട്ടിട ഉടമയെ വിളിച്ചുവരുത്തി ഏപ്രില്‍ 14 വരെ തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യമായി ലഭ്യമാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി. പായിപ്പാട് മേഖലയിലെ 250ഓളം ലേബര്‍ ക്യാമ്പുകളില്‍ 90 എണ്ണം മാത്രമാണ് അംഗീകൃതം

Related post