• June 18, 2021

പാകിസ്താൻ സൂപ്പർ ലീഗ് നടത്തരുതെന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി പി.സി.ബി

 പാകിസ്താൻ സൂപ്പർ ലീഗ് നടത്തരുതെന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി  പി.സി.ബി

നവംബറിൽ പാകിസ്താൻ സൂപ്പർ ലീഗ് നടത്തരുതെന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). ഒക്ടോബർ-നവംബറിൽ ഐ.പി.എൽ നടത്താനുള്ള ബി.സി.സി.ഐയുടെ ശ്രമങ്ങൾക്ക് ഇതോടെ തിരിച്ചടി നേരിട്ടു. ഈ വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് ഐ.സി.സി നീട്ടിവെച്ചാൽ ഐ.പി.എൽ നടത്താം എന്നായിരുന്നു ബി.സി.സി.ഐയുടെ കണക്കുകൂട്ടൽ.

പാകിസ്താൻ സൂപ്പർ ലീഗിലെ നോക്കൗട്ട് ഘട്ടവും കോവിഡ് രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. ഈ മത്സരങ്ങൾ നവംബറിൽ നടത്താം പാകിസ്താൻ സൂപ്പർ ലീഗ് ഗവേണിങ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

ലോക ക്രിക്കറ്റിലെ ഏറ്റവു വലിയ ലീഗായി പാകിസ്താൻ സൂപ്പർ ലീഗിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പി.സി.ബി ചെയർമാൻ ഇഹ്സാൻ മാനി വ്യക്തമാക്കി. പാകിസ്താൻ ക്രിക്കറ്റിന്റെ താത്‌പര്യങ്ങൾക്കാണ് മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post