• May 15, 2021

ഗവര്‍ണര്‍ അധികാരം ഇല്ലാത്ത ഭരണഘടനാ തലവന്‍ : പി.ഡി.ടി ആചാരി

 ഗവര്‍ണര്‍ അധികാരം ഇല്ലാത്ത ഭരണഘടനാ തലവന്‍ : പി.ഡി.ടി ആചാരി

വര്‍ണര്‍ അധികാരം ഇല്ലാത്ത ഭരണഘടനാ തലവന്‍ മാത്രമാണെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി. സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ലെങ്കിലും ഗവര്‍ണര്‍ക്ക് ഒന്നും ചെയ്യാനാകില്ല. തെരഞ്ഞെടുക്കപ്പെട്ട മന്ത്രി സഭയുടെ ഉപദേശപ്രകാരം മാത്രമെ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാകൂയെന്നും പിഡിടി ആചാരി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ഗവര്‍ണറെ അറിയിക്കാത്തതില്‍ ഭരണഘടനാലംഘനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

തേസമയം ആരിഫ് മുഹമ്മദ് ഖാന്റെ സംശയങ്ങള്‍ ഭരണഘടനയുടെ 131 -ാം വകുപ്പ് വായിച്ചാല്‍ തീരുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന താല്‍പര്യം സംരക്ഷിക്കാന്‍ കോടതിയെ സമീപിക്കാനുള്ള അവകാശം സര്‍ക്കാരുകള്‍ക്കുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഏജന്റുമാരായി റസിഡന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നതുപോലെ എന്തിനാണ് ഈ ജനാധിപത്യ യുഗത്തില്‍ ഗവര്‍ണ്ണറെന്നും ഗവര്‍ണ്ണര്‍ പദവി അവസാനിപ്പിക്കണമെന്ന സിപിഎമ്മിന്റെ നിലപാട് വീണ്ടും പ്രസക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related post