• October 22, 2021

മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ഈടാക്കി ഒഡീഷ സര്‍ക്കാര്‍

 മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ഈടാക്കി ഒഡീഷ സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയതിന് പിന്നാലെ കൊറോണയെ നേരിടാന്‍ കര്‍ശന നടപടികളുമായി ഒഡീഷ സര്‍ക്കാര്‍. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 200 രൂപ പിഴയീടാക്കുന്ന ഓര്‍ഡിനന്‍സ് ഇറക്കി. ഒരിക്കല്‍ പിഴ ഈടാക്കിയതിന് ശേഷം വീണ്ടും മാസ്‌ക്കില്ലാതെ പിടിക്കപ്പെട്ടാല്‍ ഇതേ തുക പിഴ അടക്കേണ്ടി വരും.

തുടര്‍ന്നും ഇത് തന്നെ ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 500 രൂപ വരെ വര്‍ധിക്കുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അസിത് കുമാര്‍ ത്രിപാഠി വ്യക്തമാക്കി. മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ഒരു കുറ്റകൃത്യമായി കാണാനാണ് ഇനി സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മുന്‍കരുതലില്ലാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഒഡീഷ ലോക്ക് ഡൗണ്‍ നീട്ടിയത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 17 വരെ നീട്ടിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

Related post