• August 2, 2021

പെണ്ണും ചെറുക്കനുമായി ആഷിക്ക് അബു

 പെണ്ണും ചെറുക്കനുമായി ആഷിക്ക് അബു

വൈറസിന് ശേഷം ആഷിക്ക് അബു സംവിധാനം ചെയ്യുന്ന എറ്റവും പുതിയ ചിത്രമാണ് പെണ്ണും ചെറുക്കനും . റോഷന്‍ മാത്യൂവും , ദര്‍ശന രാജേന്ദ്രനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഉണ്ണി ആറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒരു ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് സൂചനകള്‍ . ബെന്നി പി നായരമ്പലം, നെടുമുടി വേണു, കവിയൂര്‍പൊന്നമ്മ, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.നാല് സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രത്തിലെ ഒരു സിനിമ കൂടിയാണിത്. ജെയ് കെ, വേണു,രാജീവ് രവി തുടങ്ങിയവരാണ് മറ്റു ചിത്രങ്ങള്‍ ഒരുക്കുന്നത്.

Related post