• June 15, 2021

കൊച്ചിയില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍

 കൊച്ചിയില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍

ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ കൊച്ചിയില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നില്ല. ഹോട്ട് സ്പോട്ടിന് തൊട്ടടുത്തുള്ള തേവര മാര്‍ക്കറ്റില്‍ പോലും ജനങ്ങള്‍ തൊട്ടുരുമ്മിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. അരോഗ്യ പ്രവര്‍ത്തകരോ, പൊലീസോ വേണ്ട നടപടി സ്വീകരിക്കാത്തതും ജനങ്ങളുടെ അലംഭാവത്തിന് കാരണമാകുന്നുണ്ട്.

മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് മാത്രമല്ല കെവിഡിനെതിരായ എല്ലാ നിയന്ത്രണങ്ങളും മറന്ന അവസ്ഥയിലുമാണ്. കടകളിലും പൊതു ഇടങ്ങളിലും ‘ബ്രേയ്ക്ക് ദി ചെയ്ന്‍’ പദ്ധതിയുടെ ഭാഗമായ സാനിറ്റെസ റോ, സോപ്പോ വെള്ളമോ ഇല്ല. സാമൂഹിക അകലം പാലിക്കാതെ മുട്ടി ഉരുമിയാണ് ജനങ്ങളുടെ യാത്ര. ഇക്കാര്യം ശ്രദ്ധിക്കാന്‍ ഒട്ടുമിക്കയിടത്തും പൊലീസോ, ആരോഗ്യ പ്രവര്‍ത്തകരോ ഇല്ല. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തും.

Related post