• May 13, 2021

തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങള്‍

 തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങള്‍

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസമിലും ത്രിപുരയിലും ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം.
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം നേരിട്ട് ഇന്ത്യയിലേക്ക് കൂടിയേറിയവര്‍ക്ക് അഭയം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്. ഹിന്ദു, ജൈന, പാഴ്‌സി, സിഖ്, ക്രൈസ്തവ മതവിശ്വാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള രാജ്യം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വര്‍ഗീയ ധ്രൂവീകരണം തീവ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

Related post