• May 15, 2021

ഐഎംഡിബി റേറ്റിംഗില്‍ പേരന്‍പ് ഒന്നാം സ്ഥാനത്ത്

 ഐഎംഡിബി റേറ്റിംഗില്‍ പേരന്‍പ് ഒന്നാം സ്ഥാനത്ത്


.

സന്ദര്‍ശകരുടെ റേറ്റിംഗുകള്‍ നിര്‍ണ്ണയിക്കുന്ന ഐഎംഡിബി പുറത്തിറക്കിയ പട്ടികയില്‍ 2019 ലെ മികച്ച ഇന്ത്യന്‍ സിനിമയായി പേരന്‍പ് ഇടം നേടി. ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഗല്ലി ബോയ്, എന്നിവ യഥാക്രമം രണ്ടും ,മൂന്നും സ്ഥാനം നേടി.ആയുഷ്മാന്‍ ഖുറാനയുടെ ആര്‍ട്ടിക്കിള്‍ 15 നാലാം സ്ഥാനത്തും സുഷാന്ത് സിംഗും , ശ്രദ്ധ കപ്പൂറും തകര്‍ത്തഭിനയിച്ച ചിചോര്‍, അഞ്ചാം സ്ഥാനത്തുമുണ്ട്.. സൂപ്പര്‍ 30, ബാഡ്ല, ദി താഷ്‌കന്റ് ഫയല്‍സ്, കേസാരി, ലൂസിഫര്‍ എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.

”ഇത്തരത്തിലുള്ള വൈവിധ്യമാര്‍ന്ന ചിത്രങ്ങളുടെ പട്ടിക ഈ വര്‍ഷം ആരാധകരുമായി പങ്കുവെയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ഗല്ലി ബോയ് ് 92-ാമത് അക്കാദമി അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമാണ് . ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലുള്ള ചിത്രങ്ങള്‍ ഇരും കൈയും നീട്ടി സ്വീകരിക്കുന്നുവെന്നതനുള്ള ഉദാഹരണമാണ് തമിഴ് ചിത്രം പേരന്‍പ്, മലയാള ചലച്ചിത്രം ലൂസിഫര്‍ എന്നിവ മികച്ച 10 പിടിച്ചതിനു കാരണം .അതില്‍ അങ്ങേയറ്റം സന്തോഷിക്കുന്നുവെന്നും വെബ്സൈറ്റിന്റെ സ്ഥാപകനും സിഇഒയുമായ കേണല്‍ നീധാം പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റോട്ടര്‍ഡാമിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (ഐ.എഫ്.എഫ്.ആര്‍) ലും് ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തു.
രാം ആണ് ചിത്രം തിരക്കഥാകൃത്തും ,സംവിധായകനും.മമ്മൂട്ടി മുഖ്യ കഥാപാത്രമായെത്തിയ ചിത്രത്തില്‍ സമുദ്രക്കനി വാദിവുക്കരാസി, ലിവിംഗ്സ്റ്റണ്‍, സൂരാജ് വെഞ്ഞാറമൂട്, അരുള്‍ഡോസ് ,അഞ്ജലി ,അഞ്ജലി അമീര്‍ ,സാധന എന്നിവരും ഇതില്‍ അഭിനയിക്കുന്നു. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രധാമന്‍ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നല്‍കിയത് യുവന്‍ ശങ്കര്‍ രാജയാണ്. ശ്രീ രാജലക്ഷ്മി ഫിലിംസ് എന്ന ബാനറില്‍ പി എല്‍ തെന്നപ്പനാണ് ചിത്രം നിര്‍മിച്ചത്. തമിഴിലും മലയാളത്തിലും ഒരേസമയം പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

Related post