• June 15, 2021

കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം

 കരസേനയില്‍ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം

കരസേനയില്‍ പുരുഷ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ വനിതകള്‍ക്കും സ്ഥിരം കമ്മീഷന്‍ നിയമനം നല്‍കണമെന്ന വിധി നടപ്പാക്കാന്‍ സുപ്രിംകോടതി ഒരു മാസം കൂടി സമയം അനുവദിച്ചു.

ആറ് മാസം കൂടി അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കരസേനയില്‍ വനിതകള്‍ക്കുള്ള വിവേചനം കോടതി അവസാനിപ്പിച്ചത്. മൂന്ന് മാസത്തിനകം വിധി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.

Related post