• November 30, 2021

തുടര്‍ക്കഥയാവുന്ന ഇന്റര്‍നെറ്റ് വിലക്കുകള്‍

 തുടര്‍ക്കഥയാവുന്ന ഇന്റര്‍നെറ്റ് വിലക്കുകള്‍

ഇന്ത്യയില്‍ തുടര്‍ക്കഥയാവുന്ന ഇന്റര്‍നെറ്റ് വിലക്കുകള്‍. ഈ വര്‍ഷം മാത്രം രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയത് 93 തവണയെന്ന് കണക്കുകള്‍. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 365 തവണയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പകുതിയും കശ്മീരിലാണ്.
2016 മുതലാണ് ഇന്റര്‍നെറ്റ് വിലക്കുകളുടെ എണ്ണം വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ 8 സംസ്ഥാനങ്ങളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു. രാജ്യത്തെ 22 സംസ്ഥാനങ്ങളിലും ഒരു തവണയെങ്കിലും ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ വിലക്ക് ഏര്‍പ്പെടുത്താത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
ഏറ്റവും ദൈര്‍ഘ്യമേറിയ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ജമ്മുകാശ്മീരിലാണ്. ഓഗസ്റ്റ് 4 മുതല്‍ ഇപ്പോഴും വിലക്ക് തുടരുകയാണ്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായ വേളയില്‍ അസം, ത്രിപുര, അരുണാചല്‍ പ്രദേശ്, മേഘാലയ തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതോടെയാണ് രാജ്യാന്തര മാധ്യമങ്ങളില്‍ ഇത് ചര്‍ച്ച വിഷയമാകുന്നത്.

Related post