• July 31, 2021

ആളികത്തി വിദ്യാര്‍ത്ഥി പ്രക്ഷോഭം

 ആളികത്തി വിദ്യാര്‍ത്ഥി പ്രക്ഷോഭം

ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് വിദ്യാര്‍ത്ഥി സമൂഹം. രാജ്യമാകെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കുന്ന കാഴ്ച്ചക്കാണ് ഇന്ത്യ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ അതിക്രൂരമായ നടപടികളാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ലാത്തിയും ടിയര്‍ ഗ്യാസുമായി സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ കയറിയാണ് പോലീസ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. പ്രതിഷേധത്തെ അടിച്ചമര്‍ത്തണം എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ ആക്രമണമാണ് പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പോലീസിനെതിരെ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.


ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. മുംബൈ, ടിസ്, ഐഐഎം, ബെംഗളൂരു ഐഐഎസ്‌സി, പോണ്ടിച്ചേരി സര്‍വകലാശാല, ചെന്നൈ ലയോള, ഐഐടി മദ്രാസ്, കൊല്‍ക്കത്ത ജാദവ്പൂര്‍ സര്‍വകലാശാല, ലക്‌നൗ നദ്വത്തുല്‍ ഉലമ, ഹൈദരബാദ് മൗലാന ആസാദ്, ബനാറസ് ഹിന്ദു സര്‍കലാശാലകളിലെല്ലാം പ്രതിഷേധം അരങ്ങേറി. കേരളത്തിലും പ്രതിഷേധം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related post