• June 19, 2021

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 69 പൈസ

 രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപ 69 പൈസ

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് വരുത്തി എണ്ണ കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. മൂന്നാഴ്ചക്കിടെ ഡീസലിന് 10.47 പൈസയാണ് വര്‍ധിച്ചത്.

പെട്രോളിന് 9.22 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 82 രൂപ 15 പൈസയായി. 77 രൂപ 70 പൈസയാണ് ഡീസല്‍ വില.
കൊച്ചിയില്‍ 80 രൂപ 69 പൈസയാണ് പെട്രോള്‍ വില. ഡീസലിന് 76 രൂപ 33 പൈസയും നല്‍കണം.

Related post