• June 19, 2021

തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവിലയില്‍ വര്‍ധന

 തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവിലയില്‍ വര്‍ധന

തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വര്‍ധന. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി 60 പൈസ വീതമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 74.57 രൂപയും ഡീസലിന് 72.81 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോള്‍ ഇന്ധനവില കുറയ്ക്കാതെ എക്‌സൈസ് ഡ്യൂട്ടി കൂട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. എണ്ണവില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതുമില്ല. അതിന്റെ അധികഭാരം കൂടി ജനങ്ങളിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ അസംസ്‌കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാല്‍ അതിന്റെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല.

Related post