• May 13, 2021

പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും ഇടിവ്

 പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും ഇടിവ്

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും ഇടിവ്. രാജ്യാന്തര വിപണിയില്‍ വില കുറയുന്നതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. പെട്രോള്‍ ലിറ്ററിന് 73.001 രൂപയിലും ഡീസല്‍ ലിറ്ററിന് 67.196 രൂപയിലാണ് വ്യാപാരം. ഡല്‍ഹിയില്‍ പെട്രോളിന് 69.59 രൂപയും ഡീസലിന് 62.29 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 75.303 രൂപയും ഡീസലിന് 65.208 രൂപയുമാണ് വില.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 73.001 രൂപയും ഡീസല്‍ ലിറ്ററിന് 67.196 രൂപയുമാണ് നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 71.726 രൂപയും ഡീസല്‍ 65.923 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇന്ന് കോഴിക്കോട്ട് പെട്രോള്‍ ലിറ്ററിന് 72.041 രൂപയും ഡീസല്‍ ലിറ്ററിന് 66.233 രൂപയുമാണ് നിരക്ക്. ഇന്ന് അസംസ്‌കൃത എണ്ണ ബാരലിന് വില 32.85 ഡോളറാണ്. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് ഇന്ധനവില നിര്‍ണയം. ഡോളറിന് 74.11 രൂപയാണ് വിനിമയ നിരക്ക്. എന്നാല്‍ ലിറ്ററിന് 16.28 രൂപയ്ക്ക് എത്തുന്ന പെട്രോളും ഡീസലുമാണ് നാല് മടങ്ങ് വിലയില്‍ വിപണിയിലെത്തുന്നത്. എണ്ണക്കമ്പനികളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരും സാധാരണക്കാരന്റെ കീശയില്‍ നിന്ന് കൊള്ളലാഭം നേടുകയാണ്.

Related post