• July 31, 2021

ഫേസ്ബുക്കിലെ ഫോട്ടോസ് ഇനി മുതൽ ഗൂഗിളിലും കാണാം

 ഫേസ്ബുക്കിലെ ഫോട്ടോസ്  ഇനി മുതൽ ഗൂഗിളിലും കാണാം

ഫേസ്ബുക്കിലെ ഫോട്ടോസ് ഗൂഗിളിലും കാണാവുന്ന പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര ടെക് സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രോജക്ടിൻ്റെ ഭാഗമായാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി ഈ സംവിധാനം ഒരുക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ സേവനം ആഗോളതലത്തില്‍ ലഭ്യാമയിത്തുടങ്ങും . ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്കും ആഡ് ചെയ്യാന്‍ കഴിയുന്ന പുതിയ ടൂള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അയര്‍ലണ്ടിലാണ് നടപ്പാക്കുന്നത്. വൈകാതെ ഈ സേവനങ്ങള്‍ വാട്‌സ് ആപ്പിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കും വ്യാപിക്കാനാണ് ഫേസ് ബുക്ക് ശ്രമിക്കുന്നത്. മാത്രമല്ല, സുരക്ഷിത ഡേറ്റ കൈമാറ്റത്തിന് ഒരു ഓപ്പണ്‍ സോഴ്സ്, സര്‍വീസ് ടു സര്‍വീസ് ഡാറ്റ പോര്‍ട്ടബിലിറ്റി പ്ലാറ്റ്‌ഫോമിനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

Related post