• June 15, 2021

തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആവശ്യപ്പെട്ട് ഹര്‍ജി

 തമിഴ്നാട്ടില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആവശ്യപ്പെട്ട് ഹര്‍ജി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ചെന്നൈയിലെ അഭിഭാഷകനായ എന്‍. തമിഴരസുവാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ലോക്ഡൗണ്‍ നടപ്പിലാക്കിയെങ്കിലും അത് ഫലപ്രദമായിട്ടില്ലെന്നും രോഗം ബാധിക്കുന്നവരുടേയും ദിവസേന രോഗംബാധിച്ച് മരിക്കുന്നവരുടെ എണ്ണം ചെന്നൈയില്‍ വര്‍ധിക്കുകയാണെന്നും ഹരജിയില്‍ പറയുന്നുണ്ട്.

അതിനിടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ വിവരങ്ങള്‍ പൂഴ്ത്തിവെക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു

Related post