• November 27, 2021

സംസ്ഥാനത്തിനെതിരെ ആസൂത്രിത പ്രചാരണം:മുഖ്യമന്ത്രി

 സംസ്ഥാനത്തിനെതിരെ ആസൂത്രിത പ്രചാരണം:മുഖ്യമന്ത്രി

പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട് ആന ചരിഞ്ഞ നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ കേരളത്തിനെതിരെ സംഘടിത ക്യാമ്പയിൻ നടക്കുന്നെന്ന് മുഖ്യമന്ത്രി. മലപ്പുറത്തിന്റെ പേരെടുത്തു പറഞ്ഞാണ് ദേശിയതലത്തിൽ വ്യാജ പ്രചാരണം നടത്തുന്നത്. കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം അംഗീകരിക്കാനാകില്ലന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരാണ് വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നത്.തെറ്റിദ്ധാരണയുടെ ഭാഗമായി പറഞ്ഞതാണെങ്കിൽ തിരുത്താൻ തയ്യാ റാകുമായിരുന്നു. അതിന് തയ്യാറാകാത്തതിൽ നിന്ന് ഇത് ബോധപൂർവ്വം നടത്തുന്ന പ്രചാരണമാണെന്ന് വ്യക്തം. പ്രകൃതിയുടെ സന്തുലനാവസ്ഥ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറക്കാൻ എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. എന്നാൽ, ഇതിന്റെ പേരിൽ കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് ലഭിക്കുന്ന പ്രശസ്തി ഇല്ലാതാക്കാമെന്നു വിധ്വേഷം പരത്താമെന്നു കരുതുന്നത് വ്യാമോഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Related post