• October 23, 2021

പ്രവാസികളെ ഒറ്റപ്പെടുത്തരുത്; മുഖ്യമന്ത്രി

 പ്രവാസികളെ ഒറ്റപ്പെടുത്തരുത്; മുഖ്യമന്ത്രി


കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാതലത്തില്‍ പ്രവാസികളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് ആവര്‍ത്തിക്കരുത്. കോവിഡ് ലോകത്ത് മുഴുവന്‍ പടര്‍ന്നു പിടിച്ചതാണ്. അതിനെ പ്രവാസികളെ കുറ്റപ്പെടുത്തേണ്ടതില്ല. അവര്‍ പോയ നാടുകളില്‍ പ്രശ്‌നമുണ്ടായാല്‍ സ്വാഭാവികമായും വീട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കും.തിരിച്ചു വന്നവര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണുണ്ടായത്. പ്രവാസികള്‍ക്ക് നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടാകും.അത്തരം ഉത്കണ്ഠ വേണ്ട .നിങ്ങള്‍ അവിടെ സുരക്ഷിതരായി കഴിയുക.നിങ്ങളുടെ കുടുംബം സുരക്ഷിതരായിരിക്കും.

ഈ നാട് എന്നും നിങ്ങളോടൊപ്പമുണ്ടെന്ന് പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post