• November 27, 2021

എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത് , കെ സുരേന്ദ്രന് മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി

 എന്ത് അംസംബന്ധവും വിളിച്ചുപറയാന്‍ കരുത്തുള്ള നാക്ക് വെച്ച് എന്തും പറയരുത്  ,  കെ സുരേന്ദ്രന് മുഖ്യമന്ത്രിയുടെ രൂക്ഷ മറുപടി

സ്വര്‍ണ്ണക്കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

. എന്ത് അസംബന്ധവും വിളിച്ച് പറയാനുള്ള നാക്കുണ്ടെന്ന് കരുതി എന്തും പറയുന്ന നില സ്വീകരിച്ചുപോകരുത് എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ താക്കീത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് അക്കാര്യത്തില്‍ ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ട്. ഏത് സംഭവം നടന്നാലും മുഖ്യമന്ത്രിയേയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

Related post