• October 23, 2021

‘കാലം മറിയാലും ചിലര്‍ മാറില്ല’ മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

 ‘കാലം മറിയാലും ചിലര്‍ മാറില്ല’ മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

കോവിഡ് ദുരന്തം നേരിടുന്ന സര്‍ക്കാരിന്റെ അധിക്ഷേപിക്കുന്നവര്‍ ഇത്രയും ഇടുങ്ങിയ മനസ്സ് ദുരന്ത സമയത്തെങ്കിലും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി.

കേരളത്തെ അപമാനിക്കാന്‍ എന്തെങ്കിലും നോക്കി നടക്കുകയാണ്, കാലമെത്ര മാറിയാലും ചിലര്‍ മാറില്ലെന്നതിന്റെതെളിവാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെ കോവിഡ്പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ,രമേശ് ചെന്നിത്തല ,ഉമ്മന്‍ചാണ്ടി ,എന്നിവര്‍ വിമര്‍ശിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോക പ്രവാസി നേതാക്കളുമായി നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റാണ് ,കോണ്‍ഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. കഥയറിയാതെ ആട്ടം കാണുകയാണ് അദ്ദേഹം.

ഇരുപത് രാജ്യങ്ങളിലെ 40 ഓളം പേരുമായാണ് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിച്ചത്.എം.എ യൂസഫലി മുതല്‍ മുരളി തുമ്മാരുക്കുടി വരെയുണ്ട് അക്കൂട്ടത്തില്‍.ഇതില്‍ ആരാണ് നമുക്ക് തൊട്ടു കൂടാത്തവര്‍.കേരളത്തിനായി സംസാരിക്കാന്‍ പറ്റാത്ത അതിസമ്പന്നര്‍ ഇവരില്‍ ആരാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം.ഇവരെല്ലാം പ്രവാസികള്‍ക്കായി ഇടപെടുന്നവരാണ്. പ്രവാസികള്‍ക്ക് കരുതലേകാനാണ് ശ്രമിച്ചത്.അതിനെപ്പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരോട് എന്താണ് പറയുക. ഇത്തരം വാക്കുകള്‍ കൊണ്ട് കേരളം പ്രവാസികളുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറില്ല. പ്രതിപക്ഷ നേതാവിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താം. അദ്ദേഹം പറഞ്ഞു.

Related post