• June 18, 2021

നാടിന്റെ പ്രശ്‌നങ്ങളില്‍ കൂട്ടായി സഹകരിക്കണം: മുഖ്യമന്ത്രി

 നാടിന്റെ പ്രശ്‌നങ്ങളില്‍ കൂട്ടായി സഹകരിക്കണം: മുഖ്യമന്ത്രി

ദുരന്തഘട്ടത്തില്‍ പോലും എല്ലാത്തിനെയും തകിടം മറിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. നാടിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റ സഹകരണത്തിന് ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ മുന്‍കൈയെടുത്ത്. പക്ഷേ, കഴിഞ്ഞ നാലു വര്‍ഷവും അത്തരത്തില്‍ സഹകരണം ഉണ്ടായില്ല. ഇത് കേരളമാകെ കാണുകയാണ്. ഇതാണോ ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത്. അത് തിരുത്താന്‍ തയ്യാറായാല്‍ നല്ലത്. ജനങ്ങളും അത് അംഗീകരിക്കും.

ഭരണത്തുടര്‍ച്ചയും തെരഞ്ഞെടുപ്പുമൊക്ക ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്,പ്രതികൂലമായ ഒരു സാഹചര്യവുമില്ല.നല്ല രീതിയിലാണ് സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്നത്. ജനങ്ങളും നന്നായി സഹകരിക്കുന്നു. ഇപ്പോള്‍ എന്തിനാണ് മറ്റ് പ്രഖ്യാപനങ്ങളെക്കുറിച്ചും സൂചനകളിലേക്കും പോകുന്നത്. കോവിഡ് ബാധയെത്തുടര്‍ന്ന് തദ്ദേശതെരഞ്ഞെടുപ്പ് നീട്ടി വയ്ക്കേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Related post