• November 27, 2021

നമ്മുടെ ‘അദ്ദേഹം’ ഇങ്ങനെയായി പോയി പ്രതിപക്ഷ നേതാവിനെക്കുറിച്ച് മുഖ്യമന്ത്രി

 നമ്മുടെ ‘അദ്ദേഹം’ ഇങ്ങനെയായി പോയി പ്രതിപക്ഷ നേതാവിനെക്കുറിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ബഡായി ബംഗ്ലാവ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി. സ്വയം പരിഹാസ്യനാകാന്‍ തീരുമാനിച്ച് ആരെങ്കിലും ഇറങ്ങി പുറപ്പെട്ടാല്‍ തനിക്ക് രക്ഷിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന കാര്യം മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷേ,നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയി പോയി. നിങ്ങളത് മനസിലാക്കി അദേഹത്തിന്റെ കാര്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്നേ പറയാനുള്ളു അദ്ദേഹം പറഞ്ഞു.

താന്‍ പറയുന്നതൊക്കെ നാട് കേട്ടുകൊണ്ടിരിക്കുകയാണ് ഏത് ബഡായിയാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. വിക്ടേഴ്സ് ചാനല്‍ തങ്ങളാണ് തുടങ്ങിയതെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തിന് വി എസ് അച്യുതാനന്ദന്‍ മറുപടി നല്‍കിയിട്ടുണ്ടന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

Related post