• October 22, 2021

റേറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുഖ്യമന്ത്രി

 റേറ്റിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുഖ്യമന്ത്രി

കോവിഡ് അവലോകനത്തിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന തത്സമയ വാര്‍ത്താ സമ്മേളനം ചാനലുകളുടെ റേറ്റിംഗ് ഉയര്‍ത്തി.ന്യൂസ് ചാനലുകളിലെ ഏറ്റവും ജനപ്രിയ പരിപാടിയാണ് ഇതെന്ന് റേറ്റിംഗ് ഏജന്‍സിയായ ബിഎആര്‍സി (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളീയര്‍ ടിവിയില്‍ മുടങ്ങാതെ കാണുന്ന പരിപാടിയായി ഇത് മാറി. ചാനലുകളുടെ റേറ്റിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കാണ് മുഖ്യമന്ത്രിയുടെ തത്സമയ വാര്‍ത്താസമ്മേളനത്തിന് ലഭിക്കുന്നത്.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന റേറ്റിംഗാണ് പല ചാനലുകള്‍ക്കും. റേറ്റിംഗിലെ കുതിച്ച് ചാട്ടം മാത്രമല്ല, എല്ലാം പ്രായത്തിലുള്ളവരെയും ഇത് ആകര്‍ഷിക്കുന്നതായാണ് ബാര്‍ക്കിന്റെ സ്ഥിതിവിവര കണക്ക് ചൂണ്ടിക്കാട്ടുന്നത്.

വൈകീട്ട് ആറു മുതല്‍ ഏഴ് വരെയുള്ള തത്സമയ സംപ്രേക്ഷണം പ്രേക്ഷകര്‍ ആദ്യാവസാനം വരെ കാണുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസറ്റുകളുടെ ലൈക്കും ഉയര്‍ന്നു.ലക്ഷക്കണക്കിന് ലൈക്കുകളാണ് ഓരോ പോസ്റ്റിനും ലഭിക്കുന്നത്.മുഖ്യമന്ത്രിയുടെ കോവിഡ് അവലോകനത്തിന് സമൂഹത്തിന്റെ വ്യത്യസ്ഥ തുറകളില്‍ നിന്നും, ചലച്ചിത്ര സാമൂഹ്യരംഗങ്ങളിലുള്ളവരും ,രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവര്‍ക്കും മികച്ച അഭിപ്രായമാണുള്ളത്.

Related post