• October 28, 2021

പ്ലാസ്റ്റിക്കെ വിട ………….

 പ്ലാസ്റ്റിക്കെ വിട ………….

പ്ലാസ്റ്റിക് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഭീകരമാകുന്ന സാഹചര്യങ്ങളെ മറികടക്കുവാൻ ജനുവരി മുതൽ ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ സംസ്ഥാനത്തു നിരോധിക്കുന്നു. നിയമം ലഖിക്കുന്ന വിതരണകർക്കും വില്പനക്കാർക്കും 10000 രൂപ പിഴ ചുമത്തും . രണ്ടാമത് ലംഖിച്ചാൽ 25000 രൂപ പിഴയും പിന്നെയും ലംഖിച്ചാൽ 50000 രൂപ പിഴയൊടു കൂടി ലൈസൻസ് രഥക്കാനും തീരുമാനമായി .
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിദഗ്ദ്ധ സാങ്കേതിക സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഇത്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം എങ്ങനെ നിയന്ത്രിക്കാമെന്ന് സംസ്ഥാനത്തെ ഉപദേശിക്കാനായിരുന്നു സമിതി.
സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് സംരംഭങ്ങൾ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് – കേരള സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ), കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ – എന്നാൽ കമ്പനികൾ വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ തിരികെ വാങ്ങാൻ ആവശ്യപ്പെട്ടു. മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക്, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക് എന്നിവയും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.

Related post