• June 19, 2021

രാജ്യം നി‍‍ർണായക ഘട്ടത്തിലേക്ക് ;ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

 രാജ്യം നി‍‍ർണായക ഘട്ടത്തിലേക്ക് ;ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം നി‍‍ർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ക് ഡൗണിൽ നിന്നും അൺലോക്കിലേക്ക് നമ്മൾ നീങ്ങുകയാണ്. എന്നാൽ കൊവിഡിനെ നേരിടുന്നതിൽ ജനങ്ങളുടെ ഭാ​ഗത്ത് നിന്നും അശ്രദ്ധ കൂടുന്നതായും അതിതീവ്ര മേഖലകളിൽ ജനം കടുത്ത ജാ​ഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 

കഴിഞ്ഞ മൂന്ന് മാസമായി 80 കോടി ജനങ്ങൾക്ക് കേന്ദ്രസ‍ർക്കാർ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുകയാണ്. ഈ നടപടി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. പ്രധാനമന്ത്രി ​ഗരീബ് കല്ല്യാൺ യോജന വഴിയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തത്. ഈ പദ്ധതി അടുത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയാണ്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Related post