• June 18, 2021

ല‍ഡാക്കിലെ നിമുവിൽ സിന്ധു ദർശൻ പൂജ നടത്തി നരേന്ദ്ര മോദി

 ല‍ഡാക്കിലെ നിമുവിൽ സിന്ധു ദർശൻ പൂജ നടത്തി നരേന്ദ്ര മോദി

ല‍ഡാക്കിലെ നിമുവിൽ സിന്ധു ദർശൻ പൂജ നടത്തി നരേന്ദ്ര മോദി. വെള്ളിയാഴ്ച ഇവിടേക്കു നടത്തിയ സന്ദർശനത്തിനിടെയായിരുന്നു ഇത്. എല്ലാവർഷവും ജൂണിൽ പൂർണ ചന്ദ്രനെ കാണുന്ന ദിവസത്തോടനുബന്ധിച്ച് മൂന്നു ദിവസമാണ് സിന്ധുദർശൻ ആഘോഷം നടത്തുന്നത്. 

ഇന്ത്യ – ചൈന സൈനികർ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഇതേത്തുടർന്ന് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ലേയിൽ മോദി സന്ദർശനം നടത്തിയത്.

രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരെ ആദരിക്കുന്നതിനായുള്ള യുദ്ധസ്മാരകം ‘ഹാൾ ഓഫ് ഫെയിം’ മോദി സന്ദർശിച്ചിരുന്നു. ഗൽവാൻ ആക്രമണത്തിൽ പരുക്കേറ്റ ജവാന്മാരുമായി സംസാരിക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയ, ഉന്നതസേനാ നേതൃത്വങ്ങളെ മാത്രമറിയിച്ചായിരുന്നു ലഡാക്കിലേക്കുള്ള മോദിയുടെ യാത്ര. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പോകുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പകരം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് പോകുമെന്നുമാണ് വ്യാഴാഴ്ച അറിയിപ്പെത്തിയത്.

Related post