• October 23, 2021

മുണ്ടുടുത്ത് ഐക്യദീപം കൊളുത്തി പ്രധാനമന്ത്രി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

 മുണ്ടുടുത്ത് ഐക്യദീപം കൊളുത്തി പ്രധാനമന്ത്രി; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കൊവിഡ് 19 എന്ന മഹാമാരി സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തു. രാത്രിയില്‍ മുണ്ടുടുത്ത് ദീപം തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. ഞായറാഴ്ച രാത്രി ഒന്‍പതു മണിക്ക് റേസ് കോഴ്‌സ് റോഡിലെ വീട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിളക്ക് തെളിയിച്ചു. നീല നിറത്തിലുള്ള നീളന്‍ കുര്‍ത്തയും നീല കരകളുള്ള കേരളത്തിന്റെ മുണ്ടും അസ്സമിന്റെ ഗമോസയും അണിഞ്ഞ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ഏറെ വൈകാതെ തരംഗമായി. നിലവിളക്കു തെളിയിക്കുന്ന സമയത്ത് മോദിയുടെ വസതിയില്‍ ‘ ശുഭം കരോതി കല്യാണം’ എന്ന ദീപ പ്രാര്‍ത്ഥനയും മുഴങ്ങി

ഒന്‍പതു മിനിറ്റു നേരത്തേക്കാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിളക്കുകള്‍ തെളിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ജനം ഏറ്റെടുത്തത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ, ലോക്ഡൗണ്‍ എന്നീ നടപടികളുടെ തുടര്‍ച്ചയായാണ് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

Related post