• June 18, 2021

അതിഥി തൊഴിലാളികള്‍ക്കിടയിലെ മോദി സ്വാധീനം കുറയുന്നു

 അതിഥി തൊഴിലാളികള്‍ക്കിടയിലെ മോദി സ്വാധീനം കുറയുന്നു

അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള സ്വാധീനം കുറയുന്നതായി റിപ്പോര്‍ട്ട്. ആറുവര്‍ഷത്തെ തുടര്‍ഭരണത്തിന് ബിജെപിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും വരുമാനം നിലയ്ക്കുകയും ചെയ്തു. ഇതോടെ കേന്ദ്രസര്‍ക്കാരിനോടുള്ള അടുപ്പത്തില്‍ പലര്‍ക്കും കുറവുണ്ടായെന്നാണു വിലയിരുത്തല്‍. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബര്‍ഗിന്റേതാണ് റിപ്പോര്‍ട്ട്.

Related post