• June 20, 2021

പ്രധാനമന്ത്രി യുഎൻ യോഗത്തെ അഭിസംബോധന ചെയ്യും

 പ്രധാനമന്ത്രി  യുഎൻ യോഗത്തെ  അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഐക്യരാഷ്ട്രസഭ ഇക്കണോമിക്ക് – സോഷ്യൽ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്യും. വെർച്ച്വൽ യോഗത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയ ഗട്ടർസിനും നോർവീജിയൻ ഏർണ സോൾ ബർഗിനും ശേഷമായിരിക്കും പ്രധാനമന്ത്രി സംസാരിക്കുക.

ന്യൂയോർക്കിലാണ് കൗൺസിലിൻ്റെ 75ാമത് വാർഷിക യോഗം.ബഹുതല കോവിഡാനന്തര ലോകമെന്നതാണ് യോഗത്തിൻ്റെ മുഖ്യവിഷയം. യുഎൻ രക്ഷാ കൗൺസിലിൽ ഇന്ത്യക്ക് പ്രാതിനിധ്യം (സ്ഥിരതയില്ലാംഗത്വം) ലഭിച്ചതിനുശേഷം ആദ്യമായാണ് യുഎന്നിൻ്റെ ഒരു യോഗത്തിൽ ഇന്ത്യ അതിൻ്റെ പങ്കാളിത്തമറിയിക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയുടെ അഭിസംബോധന അന്തർദേശീയ രാഷ്ട്രീയ മണ്ഡലത്തിൽ ഏറെ ശ്രദ്ധേയമാണ്.

Related post