• June 20, 2021

ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

 ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Photovoltaic power plant

ഏഷ്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. മധ്യപ്രദേശിലെ രിവ ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റ് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് 750 മെഗാവാട്ട് ഉത്‌പാദനശേഷിയുള്ള അൾട്രാ മെഗാ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്നത്.

പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ വർഷം തോറും പുറത്തുവരുന്ന കാർബൺഡൈ ഓക്സൈഡിന്റെ അളവിൽ 15 ലക്ഷം ടണ്ണോളം കുറയുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു. 1,590 ഏക്കറോളം വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സംയുക്തമായി പ്രവർത്തിച്ചാൽ മികച്ച ഫലം ലഭിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണ് രിവ സോളാർ പദ്ധതിയെന്ന് കേന്ദ്രം പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.

Related post