• June 23, 2021

ചൈനീസ് സമൂഹ മാധ്യമം വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു

 ചൈനീസ് സമൂഹ മാധ്യമം വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു

ചൈനീസ് സമൂഹ മാധ്യമം വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്രമോദി ഉപേക്ഷിച്ചു.വെയ്ബോ അക്കൗണ്ടിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൊഫൈല്‍ ചിത്രം,115 പോസ്റ്റുകള്‍,അതിന്‍റെ കമന്‍റുകള്‍ എന്നിവയെല്ലാം നീക്കം ചെയ്തു.

അക്കൗണ്ടിലെ 113 പോസ്റ്റുകള്‍ ആദ്യം നീക്കം ചെയ്തു.ആദ്യം മാറ്റാന്‍ സാധിക്കാതിരുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിങ്ങിനോപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പിന്നീട് ഒഴിവാക്കുകയും ചെയ്തു.

2015 മെയില്‍ ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി വെയ്ബോയില്‍ അക്കൗണ്ട്‌ തുടങ്ങിയത്.2.44 ലക്ഷം ഫോളോവെഴ്സാണ് വെയ്ബോയില്‍ ഉള്ളത്, ട്വിറ്ററിന് പകരമായുള്ള ചൈനയിലെ പ്രമുഖ മൈക്രോ ബ്ലോഗ്‌ സൈറ്റായ വെയ്ബോയില്‍ 
അക്കൗണ്ട്‌ തുടങ്ങുന്ന ആദ്യത്തെ പ്രമുഖ ഇന്ത്യന്‍ നേതാവായിരുന്നു അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Related post