• October 16, 2021

രാജ്യത്ത് പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍

 രാജ്യത്ത് പ്രധാനമന്ത്രിയുടെ ഏഴ് നിര്‍ദ്ദേശങ്ങള്‍

ജനങ്ങളുടെ ത്യാഗം കൊണ്ട് രാജ്യം കൊറോണയുടെ ദുരിതത്തില്‍ നിന്ന് കരകയറുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

1.മുതിര്‍ന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുക

2.പാവപ്പെട്ടവരെ കണ്ടെത്തി സഹായിക്കുക

3.രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക,ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ശാരീരിക അകലവും കൃത്യമായി പാലിക്കണം. വീട്ടില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ ധരിക്കണം.

4.ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

5.ജീവനക്കാരെ പിരിച്ചുവിടരുത്

6.ആരോഗ്യപ്രവര്‍ത്തകരെ ബഹുമാനിക്കുക

7ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക

രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. ഹോട്ട് സ്‌പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related post