• May 14, 2021

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരേ കേസെടുത്തു

 മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരേ കേസെടുത്തു

പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരേ കണ്‍ഡോണ്‍മെന്റ് പോലിസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദിന്റെ പരാതിയില്‍ ടിപി സെന്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസുവിനെതിരേയും കേസ് എടുത്തിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശം സൂചിപ്പിച്ചു കൊണ്ടുള്ള ചോദ്യത്തില്‍ ക്ഷുഭിതനായ ടി പി സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറുകയായിരുന്നു. താങ്കള്‍ ഡിജിപിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന സുഭാഷ് വാസു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കണ്‍ഡോണ്‍മെന്റ് പോലിസ് കേസെടുത്തിരിക്കുന്നത്.

Related post