• October 23, 2021

’21 ദിവസം ഞാന്‍ വീടിനു വെളിയില്‍ ഇറങ്ങില്ല’ ലോക്ക് ഡൗണില്‍ ഇറങ്ങിയവരെക്കൊണ്ട് ഇമ്പോസിഷന്‍ എഴുതിച്ച് കേരളപോലീസ്

 ’21 ദിവസം ഞാന്‍ വീടിനു വെളിയില്‍ ഇറങ്ങില്ല’ ലോക്ക് ഡൗണില്‍ ഇറങ്ങിയവരെക്കൊണ്ട് ഇമ്പോസിഷന്‍ എഴുതിച്ച് കേരളപോലീസ്

രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് 5 ദിവസമായി . പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ഇത് ലംഘിച്ച് പൊതുനിരത്തുകളില്‍ സഞ്ചരിക്കുന്നവരുണ്ട്.
പലരും അനാവശ്യ കാരണങ്ങളുണ്ടാക്കിയാണ് പുറത്തിറങ്ങുന്നത്.ഇത് പോലീസുകാര്‍ക്ക് വലിയ തലവേദനയുണ്ടാക്കി.

ആദ്യ ദിനങ്ങളില്‍ പോലീസ് കടുത്ത നടപടികളാണ് ഇത്തരക്കാര്‍ക്ക് എതിരെ സ്വീകരിച്ചത്. തല്ലി ഓടിച്ചും,ഏത്തമിടീച്ചും ,പുറത്തിറങ്ങിയവരെ മടക്കി ഓടിക്കുന്ന കാഴ്ച നാം കണ്ടു. ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയാണ് കോഴിക്കോട് റൂറല്‍ പോലീസ് സ്വീകരിച്ചത്.പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയാത്തവരെ കൊണ്ട് ഇമ്പോസിഷന്‍ അങ്ങ് എഴുതിച്ചു.’21 ദിവസം ഞാന്‍ വീടിനു വെളിയില്‍ ഇറങ്ങില്ല’എന്നാണ് ഇമ്പോസിഷന്‍ എഴുതിച്ചത്.

ഈ ആശയം മുന്നോട്ട് വെച്ചത് റൂറല്‍ എസ്.പി. ഡോ. എം. ശ്രീനിവാസാണ്. ഇതോടെ പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്.

Related post