• June 23, 2021

പൊന്നാനിയില്‍ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

 പൊന്നാനിയില്‍  ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ

പൊന്നാനിയിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പൊന്നാനി നഗരസഭ പരിധിയിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ.

കഴിഞ്ഞ ദിവസം ജില്ലയിൽ സമ്പർക്കത്തിലൂടെ 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 24 പേർ പൊന്നാനിയിൽ നിന്നുള്ളവരാണ്. രോഗവ്യാപനം കണ്ടെത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിശോധനകളിലാണ് ഇവർ പോസിറ്റീവ് ആയത് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകർ, ബാങ്ക് ജീവനക്കാരൻ, മത്സ്യ തൊഴിലാളി തുടങ്ങി വീട്ടമ്മമാരുൾപ്പെടെയുള്ളവർക്കാണ് പൊന്നാനി താലൂക്കിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

Related post